കണ്ണൂർ: ഉരുക്കു വനിത എന്ന പ്രയോഗം ഇന്ദിരാഗാന്ധിയെ സംബന്ധിച്ചിടത്തോളം ആലങ്കാരിക പ്രയോഗം ആയിരുന്നില്ലെന്ന് കെ പി സി സി പ്രസിഡൻ്റ് കെ. സുധാകരൻ എംപി പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ കരുത്തും കാഴ്ചപ്പാടും ഭരണരീതിയും ആ വിശേഷണത്തെ അന്വർത്ഥമാക്കി. രാഷ്ട്രീയ എതിരാളികൾ പോലും വിസ്മയത്തോടെ കണ്ട വ്യക്തിത്വമായിരുന്നു ഇന്ദിരാഗാന്ധിയുടേതെന്നും കെ. സുധാകരൻ എംപി പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ നാല്പതാം ചരമവാർഷികത്തിന്റെയും സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മവാർഷിക ദിനത്തിൻ്റെയും ഭാഗമായി കണ്ണൂർ ഡിസിസി യിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ഇന്ത്യയെ സാമ്പത്തിക ശക്തിയായി വളർത്തുന്നതിൽ ഇന്ദിരാ ഗാന്ധിയുടെ സംഭാവന ചെറുതല്ല. ലോകരാഷ്ട്രങ്ങൾ ഇന്ത്യയുടെ നിലപാടുകളെ നോക്കിക്കണ്ട കാലമായിരുന്നു ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലഘട്ടമെന്നും കെ.സുധാകരൻ പറഞ്ഞു.
ഡി സി സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി . നേതാക്കളായ പ്രൊഫ എ ഡി മുസ്തഫ ,സജീവ് മാറോളി ,കെ സി മുഹമ്മദ് ഫൈസൽ , വി വി പുരുഷോത്തമൻ ,കെ പ്രമോദ് ,രാജീവൻ എളയാവൂർ ,അമൃത രാമകൃഷ്ണൻ ,അഡ്വ. റഷീദ് കവ്വായി ,ടി ജയകൃഷ്ണൻ ,സി ടി ഗിരിജ ,പി മുഹമ്മദ് ഷമ്മാസ് ,സി വി സന്തോഷ്, ശ്രീജ മഠത്തിൽ ,വിജയൻ കൂട്ടിനേഴത്ത് ,മനോജ് കൂവേരി ,ബിജു ഉമ്മർ ,ഇ ടി രാജീവൻ ,കായക്കൽ രാഹുൽ ,ലക്ഷ്മണൻ തുണ്ടിക്കൊത്ത് ,കൂക്കിരി രാജേഷ് തുടങ്ങിയവർ സംസാരിച്ചു
Indira Gandhi lived up to the title of 'Iron Woman': K. Sudhakaran MP